പുതുമുഖ സംരംഭകർക്കായി പീപ്പിൾസ് ഫൗണ്ടേഷന്‍റെ സംരംഭകത്വ പരിശീലന ക്യാമ്പ്. കോഴിക്കോട് എൻ.ഐ.ടി- ടി.ബി.ഐ സഹകരണത്തോടെ ചേവായൂർ സിജി ക്യാമ്പസിലാണ് പരിശീലനം. ഒന്നര മാസമാണ് കോഴ്സ് ദൈർഘ്യം.
പുതിയൊരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന സംശയങ്ങൾ, ആശങ്കകൾ, ഫണ്ട് കണ്ടെത്തുന്നതിനുള്ള വഴികൾ. ഇതിനൊക്കെ പരിഹാരം എങ്ങിനെ കണ്ടെത്താമെന്നാണ് ഒന്നര മാസത്തെ പരിശീലനത്തിലൂടെ പഠിക്കുന്നത്. വിവിധ സംരംഭകത്വ ആശയങ്ങൾ, സാമ്പത്തിക മാനേജ്മെന്‍റ്, മാർക്കറ്റിങ് സാധ്യതകളും രീതികളും, ലൈസൻസിങ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ. ധൈര്യത്തോടെ ബിസിനസ് ലോകത്തേക്ക് കടന്നു വരാനുള്ള അവസരമൊരുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം.
പരിശീലനത്തിന്‍റെ ആദ്യദിനത്തിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, എൻ.ഐ.ടി- ടി.ബി.ഐ സി.ഇ.ഒ പ്രീതി മണ്ണിലേടം തുടങ്ങിയവർ പങ്കെടുത്തു. പരീശിലനത്തിൽ പങ്കെടുക്കുന്നവർക്ക് എൻ.ഐ.ടി കോഴ്സ് സർട്ടിഫിക്കറ്റ് നൽകും. ജനുവരി 25 മുതൽ മാർച്ച് 5 വരെയാണ് പരിശീലനം.