സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് പത്തനംതിട്ട ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വലകുപ്പിന്റെ ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ഗുണ്ടാ പട്ടികയിൽ 2750 പേരാണുള്ളത്. അടുത്തകാലത്തായി സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഗുണ്ടാലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന ഇന്റലിജൻസിന് നിർദേശം നൽകിയത്. നിർദേശത്തെ തുടർന്ന് ഗുണ്ടാലിസ്റ്റ് പൊലീസ് തയ്യാറാക്കുകയും 2300 ഓളം പേരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ 1300 പേർ ക്രൂരമായ കൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്ന റിപ്പോർട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് 557 പേരെ പുതുതായി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷിച്ചു വരികയാണ് കേരള പൊലീസ്.
Related News
ജോളിയുടെ അയല്വാസിയുടെ മരണത്തിലും ദുരൂഹത ആരോപിച്ച് നാട്ടുകാര്
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വഷണം പുരോഗമിക്കവെ, പ്രദേശത്ത് നടന്ന മറ്റൊരു മരണത്തിൽ കൂടി ദുരൂഹത ആരോപിച്ച് നാട്ടുകാർ. പുതിയ സംഭവങ്ങളുടെ പശ്ചാതലത്തിൽ ജോളിയുടെ അയല്വാസിയുടെ മരണത്തിലാണ് നാട്ടകാർ ദുരൂഹത ആരോപിക്കുന്നത്. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം സംഭവിച്ചത് രാസപദാര്ഥം ഉള്ളില് ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്വാസിയായ സുരാസു മീഡിയവണിനോട് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വിശദമായി അന്വേഷിക്കണമെന്നും സുരാസു ആവശ്യപ്പെട്ടു.
ഒമ്പതര കോടിയുടെ ആദിവാസി ക്ഷേമ പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം
വയനാട്ടില് ആദിവാസി ക്ഷേമ പദ്ധതിയുടെ മറവില് വന് ക്രമക്കേട്. തിരുനെല്ലി കരിമം കോളനിയിലെ എ.ടി.എസ് പദ്ധതി ട്രൈബല് വകുപ്പ് അട്ടിമറിച്ചെന്ന് കോളനി വാസികള് ആരോപിച്ചു. ഒമ്പതര കോടി രൂപയുടെ സമഗ്രവികസന പദ്ധതിപ്രകാരം കരിമം കോളനിയില് ഒരു വീടു പോലും പുനര് നിര്മ്മിച്ചിട്ടില്ല. തിരുനെല്ലിയിലെ കരിമം ഗോത്ര കോളനിയില് 25 ആദിവാസി കുടുംബങ്ങളുണ്ട്. ഇവര്ക്കായി 2016ല് കേന്ദ്രാവിഷ്കൃത പദ്ധതിയില് നിന്ന് വീടുകള് റോഡ് പാലം ഉള്പെടെ ഒമ്പതര കോടിയുടെ വികസന പദ്ധതിക്കാണ് മുന് സര്ക്കാറിന്റെ പട്ടികവര്ഗ്ഗ വകുപ്പ് ഫണ്ട് […]
തണ്ടൊടിഞ്ഞ് താമര; പുതുപ്പള്ളിയുടെ ചിത്രത്തില് ഇല്ലാതെ ബിജെപി
പുതുപ്പള്ളിയില് റെക്കോര്ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന് വിജയത്തിലേക്ക് കുതിക്കുമ്പോള് ചിത്രത്തില് പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്ത്ഥി ലിജിന് ലാല് 3768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല് ആരംഭിച്ച് ഒന്നേകാല് മണിക്കൂറിന് ശേഷമാണ് ലിജിന് ലാല് ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള് ഇത്തവണത്തെ വോട്ട്ശതമാനത്തില് വലിയ ഇടിവാണുണ്ടായിരിക്കുന്നത്. 37220 വോട്ടുകള്ക്കാണ് യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന് മുന്നേറുന്നത്. 2021ലെ ഉമ്മന്ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന് മറികടന്നിരിക്കുന്നത്. യുഡിഎഫ്-68,878, എല്ഡിഎഫ്-31658 […]