India Kerala

വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കണ്‍വെന്‍ഷനുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. ദുര്‍ബലരാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. അക്രമത്തെ ഇല്ലാതാക്കന്‍ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എതിരാളികളെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇടതു പക്ഷത്തിന്‍റെ ശൈലിയെന്ന് കെ വേണു പറഞ്ഞു. നേരത്തെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന് പിന്തുണയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ വടകരയില്‍ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.