പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യ പ്രതി പീതാംബരന്‍. തന്നെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ ആരോപിച്ചു. കേസില്‍ രണ്ടാഴ്ചത്തേക്ക് പീതാംബരനെയും സജി ജോർജിനെയും കോടതി റിമാന്റ് ചെയ്തു.
