India Kerala

പീച്ചി ഡാം തുറന്നു

ജലനിരപ്പ് ക്രമീകരിക്കാനായി തൃശൂര്‍ പീച്ചി ഡാം തുറന്നു. രണ്ടു ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മന്ത്രി എ.സി മൊയ്തീനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ല കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് രാവിലെ 10.30ന് രണ്ടു ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളം ഒഴുകുന്ന കാഴ്ച കാണാന്‍ നിരവധി ആളുകളും പീച്ചി അണക്കെട്ടിന് സമീപത്തു എത്തിയിരുന്നു.

പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. നിലവില്‍ 77.49 ആണ് ജല നിരപ്പ്. മുന്‍കരുതല്‍ എന്ന നിലക്കാണ് വെള്ളം ഒഴുക്കി വിടാന്‍ തീരുമാനിച്ചത്. മണലി, കരുവന്നൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അഭ്യര്‍ത്ഥിച്ചു. കണ്ണാറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍, നെന്മണിക്കര, കോര്‍പറേഷന്റെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.