India Kerala

വിവാദ വെളിപ്പെടുത്തലുമായി പി.സി തോമസ്

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2008ല്‍ ഐ.എഫ്.ഡി.പി പിരിച്ച് വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചതെന്ന് പി.സി തോമസ്. കേരളകോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ടെന്ന കാര്യം അറിയിച്ചപ്പോള്‍ അദ്വാനി തടയുമെന്നാണ് കരുതിയത്.

എന്നാല്‍ എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് ലഭിച്ചതെന്നും അത് തന്നെ വിഷമിപ്പിച്ചെന്നും പി.സി തോമസ് പറഞ്ഞു.

കെ.എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരളകോണ്‍ഗ്രസ് വിട്ട പി സി തോമസ് പിന്നീട് ദേശീയ തലത്തില്‍ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പപ്പുയാദവ് അടക്കമുള്ള സ്വതന്ത്ര എംപിമാരുമായി ചേര്‍ന്ന് ഐ.എഫ്.ഡി.പി രൂപീകരിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി പിരിച്ചുവിടാനുള്ള ആലോചനയുണ്ടായപ്പോഴാണ് പി.സി തോമസ് എല്‍.കെ അദ്വാനിയെ സമീപിച്ചത്. പിന്നീട് ജോസഫുമായി പിണങ്ങിയ പി.സി തോമസ് വീണ്ടും എന്‍.ഡി.എയില്‍ തിരികെയെത്തുകയായിരുന്നു.