പൌരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കേന്ദ്ര ഗവണ്മെന്റിനെ വിറപ്പിക്കുന്ന തരത്തിലുള്ള സമരം നടത്തണം. എന്ത് ന്യായത്തിന്റെ പേരിലാണ് മുസ്ലിം സമുദായത്തെ ബി.ജെ.പി ഒഴിവാക്കുന്നതെന്നും പി.സി ചോദിച്ചു.
മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനാകില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ മോദി ശ്രമിക്കുന്നു. ആര്‍എസ്എസ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കേണ്ടത്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം.
പാര്‍ലമെന്റോ മന്ത്രിസഭയോ അല്ല ഇവിടെ നിയമം നിര്മിക്കുന്നത്ആര്എസ്എസ് ആണ്. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവര്ക്കും പൌരത്വം നല്കുമെങ്കില് എന്തുകൊണ്ട് മുസ്ലിംകള്ക്ക് നല്‍കുന്നില്ലെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു.