വണ്ടാനം മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. വള്ളികുന്നം സ്വദേശി ശിവരാജനെ (62) വണ്ടാനം മെഡിക്കൽ കോളജിലെ കാർഡിയോ തെറാസിക് വിഭാഗം ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശിവരാജൻ. മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
Related News
അട്ടപ്പാടിയിലെ ശിശുമരണം; സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല
അട്ടപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. മരണപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങള് നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ […]
രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും
പ്രദർശന വേദികൾ നിറഞ്ഞൊഴുകി ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ആറാം ദിനമായ ഇന്ന് മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്ട്രൈപ്സ്’ നിശാഗന്ധിയിൽ അർധരാത്രി പ്രദർശിപ്പിക്കും. മേളയിലെത്തിയ 49 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പും ഇന്ന് ആരംഭിക്കും മലേഷ്യൻ സൈക്കോളജിക്കൽ ഹൊറർ ചിത്രം ടൈഗർ സ്ട്രൈപ്സിന്റെ പ്രദർശനമാണ് ഇന്നത്തെ പ്രധാന ആകർഷണം. അമാൻഡ നെൽ യുവിന്റെ ചിത്രം മലേഷ്യയുടെ ഓസ്കാർ പ്രതീക്ഷ കൂടിയാണ്. ഉദ്ഘാടന […]
കടുവാ ശല്യം; കുറുക്കന്മൂലയില് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്; കടുവയെ തെരയാന്‍ കുങ്കിയാനകളെ എത്തിക്കും
കടുവയിറങ്ങിയ വയനാട് കുറുക്കന്മൂലയില് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളില്‍ പാല്, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി. കുറുക്കന്മൂലയില് വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശമുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിക്കാന്‍ റവന്യൂവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവയെ തെരയാന്‍ പ്രത്യേക പരിശീലനം നേടിയ കുങ്കിയാനകളെ കുറുക്കന് മൂലയില്‍ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. […]