പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തുള്ള പത്രികയാണ് നല്‍കിയത്.
പുുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരേ 240 കേസുകളുണ്ടെന്ന് കാണിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനാ വേളയില്‍ തര്‍ക്കം ഉന്നയിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്നു രണ്ടു സെറ്റ് പത്രികകൂടി നല്കാന് തീരുമാനിച്ചത്.