കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോട്ടയത്ത് നടന്ന സമവായ ചര്‍ച്ചയും പരാജയപ്പെട്ടു. സഭാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിളിച്ച യോഗത്തിന് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ എത്തിയില്ല. ചെയര്മാന് സ്ഥാനം വിട്ട് നല്‍കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാര്‍ലമെന്ററി യോഗം ഉടന്‍ വിളിക്കാന്‍ പിജെ ജോസഫും തീരുമാനിച്ചു. തര്‍ക്കം രൂക്ഷമാകുന്നതിനിടെയിലാണ് സി.എഫ് തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ അവസാനവട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നിശ്ചയിച്ചത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളായ പി.ജെ ജോസഫും […]
ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളും നിർണ്ണായകമാവും. പല വിധ വിഷയങ്ങൾ ഉയർത്തി മുന്നണികൾ പ്രചരണം നടത്തിയെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടനമാവുക. അടിയൊഴുക്കുകൾ നിർണ്ണായകമാവുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഇരുപത്തിമൂന്ന് വർഷം അടൂർ പ്രകാശ് എം.എൽ.എയായിരുന്ന മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.എസ്എ.സിന്റെ പിന്തുണയും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ തെരഞ്ഞെടുപ്പിനെ […]
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. 14.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]