പത്തനംതിട്ടയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസ്. പത്തനംതിട്ട കുളനടയിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകടകരമായ ഡ്രൈവിങ്ങിനുമാണ് കേസ്. ഇന്നലെ കെ സ്വിഫ്റ്റ് ബസ് ജീപ്പിലിടിച്ച് രണ്ട് പേർ മരിച്ചിരുന്നു.
