ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. സംസ്ഥാനത്ത് 3,43,025 പുതിയ വോട്ടര്‍മാരുണ്ട്. 2,54,08,711
ഈ മാസം 30 നാണ് സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 3,43,215 പുതിയ വോട്ടര്‍മാരാണ്. സമ്മതിദായകരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനവുണ്ടായി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. തൊട്ടു പിന്നില്‍ തിരുവനന്തപുരവും. 1,22,97,403 പുരുഷന്‍മാരും 1,31,11,189 സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 119 ട്രാന്‍സ്ജന്‍ഡേഴ്‌സും ഇക്കുറി വോട്ടര്‍ പട്ടികയിലുണ്ട്.
യുവ വോട്ടര്‍മാരുടെയും എന്‍,ആര്‍,ഐ വോട്ടര്‍മാരുടെയും എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 510 ബൂത്തുകള്‍ ഇത്തവണ കൂടുതലാണ്. ആകെ ബൂത്തുകളുടെ എണ്ണം 24,970. ഏപ്രില്‍ മെയ് മാസങ്ങളിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.