ഡൽഹിയിൽ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സാഹിലിന് വധശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സാക്ഷിയുടെ മാതാപിതാക്കൾ. സാഹിലിനെ 2 ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്നും കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സാക്ഷിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഡൽഹി രോഹിണിയിൽ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുണ്ടെന്നും, പ്രതി സാഹിൽ മൊഴി മാറ്റി പറയുന്നതിനാൽ വ്യക്തത വരുത്തനായി കസ്റ്റഡിയിൽ വേണമെന്നും ഡൽഹി പോലീസ് ആവശ്യപ്പെട്ടു. തുടർന്ന്, രോഹിണി കോടതി സഹിലിനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് ആറ് മാസത്തിനകം വധശിക്ഷ ഉറപ്പാക്കണമെന്ന് സാക്ഷിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പെൺ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്നും, മറ്റാർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമോ എന്നത് ശേഖരിച്ചു വരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു. കൊലപാതകത്തിന് തൊട്ടു മുമ്പായി സാഹിൽ, ഒരു സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്ന CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൃത്യം നടക്കുന്നതിന് 15 ദിവസം മുമ്പ് തന്നെ സാക്ഷിയുടെ കൊലപാതകത്തിനായി പോലീസ് അറിയിച്ചു.