കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതി നല്കിയ ബസുടമകള്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബസുടമകള്‍ക്ക് എതിരെ പിഴ ചുമത്തിയത്. എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. അനാവശ്യ പരാതി നല്കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ ചുമത്തിയത്.
മുന്‍ ആര്‍ടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയാണ് ആരോപണം അടിസ്ഥാനമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഉയര്‍ന്ന തുക പിഴ ചുമത്തിയത്.
പിഴയില്‍ മൂന്ന് ലക്ഷം രൂപ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെല്‍സ യ്ക്കും നല്‍കണം. അസോസിയേഷന് സെക്രട്ടറി നവാസില്‍ നിന്നും തുക ഈടാക്കാനും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.