Kerala

പറുദീസയിലെ കനി ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും

പറുദീസയിലെ കനി എന്നുപേരുള്ള ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും. വീടിന്‍റെ മട്ടുപ്പാവില്‍ സ്വർഗ്ഗത്തിലെ കനി വിളയിച്ചതിന്‍റെ സംതൃപ്തിയിലാണ് മാറനല്ലൂർ സ്വദേശി ബിനീപ്കുമാർ. ആദ്യ പരീക്ഷണം വിജയിച്ചതോടെ ഗാഗ് കൃഷി വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ബിനീപ്.

യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഗാഗ് ഫ്രൂട്ട് അടുത്ത കാലത്താണ് കേരളത്തിൽ ചുവടുറപ്പിച്ചു തുടങ്ങിയത്. കാണാന്‍ കുഞ്ഞനെന്ന് തോന്നുമെങ്കിലും ആള് ബഹുകേമനാണ്. കൊക്കോ കായ പോലെ ഉളളില്‍ക്കാണുന്ന ഭാഗമാണ് കഴിക്കേണ്ടത്. പൾപ്പ് വേർതിരിച്ചെടുത്ത് ജ്യൂസ് ആക്കി കുടിക്കുകയും ചെയ്യാം.

സൗന്ദര്യ വർധക വസ്തുക്കൾ, തൊലിക്കു നിറം വയ്ക്കുന്ന എണ്ണകൾ, വൈറ്റമിൻ ഔഷധം എന്നിവക്കെല്ലാം ഗാഗ് ഫ്രൂട്ട് ഉപയോഗിക്കും. വൈറ്റമിനുകളുടെ കലവറ കൂടിയാണ് ഗാഗ് ഫ്രൂട്ട്. വീട്ടുവളപ്പില്‍ പലവിധ കൃഷികള്‍ ചെയ്യുന്നുണ്ട് ബിനീപ് പറയുന്നു. ഗാഗ് ഫ്രൂട്ടിനെക്കുറിച്ച് അറിഞ്ഞതോടെ അതും പരീക്ഷിക്കുകയായിരുന്നു.

വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ട്. രുചിയും വ്യത്യസ്തമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനാനാണ് ബിനീപ് ഉദ്ദശിക്കുന്നത്. ഒരു കിലോ ഗാഗ് ഫ്രൂട്ടിന് നാട്ടിൽ 800 മുതൽ 1000 രൂപ വരെ ലഭിക്കും. വിത്തിനും ആവശ്യക്കാർ ഏറെയാണ്.