പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.
Related News
“ഞെട്ടിക്കുന്നത്, യെച്ചൂരി എങ്ങിനെ പ്രതിരോധിക്കും” ചിദംബരം
സൈബർ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിൽ പൊലീസ് നിയമത്തിൽ ഭേദഗതി വരുത്തിയ കേരള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരവും . ‘കേരളത്തിലെ എൽഡിഎഫ് സർക്കാർ സമൂഹമാധ്യമത്തിലെ ‘കുറ്റകരമായ’ പോസ്റ്റിന് 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു. അതുപോലെ അന്വേഷണ ഏജൻസി നാലുതവണ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ സംഭവത്തിൽ (ബാർ കോഴക്കേസ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് […]
‘ കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ല’; ലിതാരയുടെ അച്ഛൻ
കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അന്തരിച്ച ബാസ്കറ്റ് ബോൾ താരം കെ.സി ലിതാരയുടെ അച്ഛൻ കരുണൻ. കോച്ച് രവി സിംഗിൽ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരി ലിൻസി പറയുന്നു. ലിതാരയുടെ അമ്മ ക്യാൻസർ രോഗിയാണ്. വീട് പണിയാനെടുത്ത 16 ലക്ഷം രൂപയെ കുറിച്ചും വീട് പണി തീരാത്തതിനെ കുറിച്ചുമെല്ലാം ലിതാരയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ലിതാര ഒരിക്കലും കുടുംബത്തെ മറന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് സഹോദരങ്ങൾ പറഞ്ഞു. […]
ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാമ്പൂ വില്പന കേരളത്തില്‍ നിരോധിച്ചു
ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോളര് ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന് ബേബി ഷാമ്പൂ വില്പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.