India Kerala

പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയിലേക്ക്

പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീല്‍ നല്‍കുക.

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.