പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി. കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്താനും ഗവര്‍ണര്‍ എ.ജിയോട് ആവശ്യപ്പെട്ടു. കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. അഴിമടി നിരോധന നിയമത്തിലെ 17 എ. വകുപ്പ് പ്രകാരമാണ് ഇത്തരത്തില്‍ അനുമതി തേടുന്നത്.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംക്കുഞ്ഞായിരുന്നു മന്ത്രി. അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തരെ ഇത്തരമൊരു കേസില്‍ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇത് സംബന്ധിച്ചാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.