India Kerala

പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്ന് നൽകില്ല

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്ന് നൽകില്ല. നിർമ്മാണ ചുമതലയുള്ള ആർ.ബി.ഡി.സി നിർമാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാക്കാനാകും എന്ന് വ്യക്തമാക്കിയിട്ടില്ല. പാലത്തിലെ ടാംറിഗ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അറ്റകുറ്റപണി ബാക്കിയുള്ളതിനാലാണ് ഇത് സംബന്ധിച്ച തീരുമാനമാവാത്തത് .അതേ സമയം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഡയറക്ടർ വൈകാതെ തീരുമാനം എടുക്കും. ജൂൺ ഒന്നിന് പാലം തുറന്നു നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രേമേ ഇകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് ആർ.ബി.ഡി.സി ഉദ്യോഗസ്ഥർ പറയുന്നത്.