പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പാലത്തില്‍ നിന്ന് ശേഖരിക്കും. വിജിലൻസ് ഐ.ജി.എച്ച് വെങ്കിടേഷ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
