പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ.ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ട്. കാര്യമായ പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
