India Kerala

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്;

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പിക്കും. പുനര്‍നിര്‍മാണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് മന്ത്രിസഭാതീരുമാനം. നഷ്ടം വന്ന തുക കോണ്‍ട്രാക്റ്ററില്‍ നിന്ന് ഈടാക്കും. ഇതിനായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനം

മറ്റു പ്രധാന തീരുമാനങ്ങള്‍

ഭൂപരിഷ്ക്കരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഇളവ് നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ തിരിച്ചെടുക്കുന്ന നടപടികളിലേക്ക് കടക്കും.

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാല നല്‍കിയ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം. ചക്ക,കശുമാങ്ങ,വാഴപ്പഴം എന്നിവയില്‍ നിന്ന് മദ്യവും വൈനും ഉത്പാദിപ്പിക്കും. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. വൈന്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും മന്ത്രിസഭ.