പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇതിൽ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസുള്ള ഒരു പിടിയാനയാണ് ഇത്. ഇവിടെ മുൻപും നിരവധി തവണ കാട്ടാന അപകടത്തിൽ പെട്ടിട്ടുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യ ഘട്ടത്തിൽ അവിടേക്ക് എത്താനായില്ല. ഇപ്പോൾ ഉദ്യോഗസ്ഥർ എത്തി നടപടികൾ സ്വീകരിക്കുകയാണ്.
Related News
കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടിലെ തിരിച്ചടി: ജോയ്സ് ജോർജ് പ്രതിരോധത്തില്‍
കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിലേറ്റ തിരിച്ചടി മുൻ എം.പി ജോയ്സ് ജോർജിനെ കൂടുതൽ പ്രതിരോധത്തിലാക്കും. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിയിൽ സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. കയ്യേറ്റകാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ആരോപണമുയർന്ന സമയങ്ങളിൽ ജോയ്സിനെ സംരക്ഷിച്ച നിലപാടിൽ വരും ദിവസങ്ങളിൽ സി.പി.എം വിശദീകരണം നൽകേണ്ടിവരും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിലായിരുന്നു കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെന്ന് പരാമർശിച്ചിരുന്നത്. തുടർന്നാണ് കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് വിവാദമായത്. വിഷയത്തിൽ […]
തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം; 12 പേര്‍ക്ക് പരുക്ക്
തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 12 പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാറിലും മരത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് സമീപത്തെ വ്യാപാര സ്ഥാപനത്തിലേയ്ക്കും ഇടിച്ചു കയറി. ദേശീയപാത തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ആണ് അപകടം ഉണ്ടായത്. ആരുടേയും പരുക്ക് ഗുരുതരമല്ല.
എഎപിയോട് പിന്തുണ തേടി കെ സുധാകരൻ
ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും. എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നൽകാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺഗ്രസ്. കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡൽഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. നാലാംബദലിനുള്ള സാധ്യത […]