പാലക്കാട് പസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. പാലക്കാട് കൊട്ടേക്കാട് സ്വദേശി ശശികുമാറിനെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റിലായത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശശികുമാറിനെ പിടികൂടുകയായിരുന്നു. നിലവിൽ ആറ് മാസം ഗർഭിണിയാണ് പെൺകുട്ടി.
Related News
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
പറയാതെ എങ്ങോട്ടും പോകുന്ന സ്വഭാവം ദേവനന്ദക്കില്ലെന്ന് അമ്മ ധന്യ. ഒറ്റയ്ക്ക് എവിടെയും പോകാറില്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് അച്ഛന് പ്രദീപ് പറഞ്ഞു. ഇന്നലെ രാവിലെ 7.30ഓടെയാണ് ദേവനന്ദയുടെ മൃതശരീരം കൊല്ലത്തെ വീടിന് സമീപത്തെ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും ചെളിയുടെയും ജലത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നു. ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് ദുരൂഹത. തൊട്ടടുത്ത് […]
തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് മേൽക്കൈ
സംസ്ഥാനത്തെ തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. 20 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ പത്തിടത്തും എൽ ഡി എഫ് വിജയിച്ചു. ഒൻപത് ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് നേട്ടം കൈവരിക്കാനായത്. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 2 ബ്ലോക്ക് പഞ്ചായത്ത്, 4 നഗരസഭ, 13 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കാസർകോഡ് ജില്ലയിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും എൽ ഡി എഫിനായിരുന്നു നേട്ടം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, […]
പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല; കെ സുധാകരൻ
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അല്പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം പി. പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം. ഫേസ്ബുക് പോസ്റ്റ്; പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് […]