സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related News
പോക്സോ കേസ്; മോൻസൻ്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
പോക്സോ കേസില്‍ മോൻസന് മാവുങ്കലിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. മോൻസന്റെ മുന്‍ മാനേജര്‍ ജിഷ്ണുവിനെ പ്രധാന സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനാണ് ഒന്നാം പ്രതി. മുന്‍ മാനേജര്‍ ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികളെയും സമാന രീതിയില്‍ മോന്സന് ഉപയോഗിച്ചിരുന്നതായി ജിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നല്കി. കേസില്‍ ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസൻ്റെ സഹായി […]
സമരമുഖമായി സെക്രട്ടറിയേറ്റ്; ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും
സർക്കാർ നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നും തുടരും. എൽ.ജി.എസ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇന്നും സമരം നടത്തുക. ഉദ്യോഗാർഥികൾ ആത്മഹത്യാ ഭീഷണി ഉൾപ്പടെ ഉയർത്തിയ സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് പരിസരത്ത് പൊലീസ് വിന്യാസവും കൂട്ടിയിട്ടുണ്ട്. സർക്കാരിൽ നിന്ന് നീതി ലഭിച്ച ശേഷമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഈ സർക്കാരിന്റെ അവസാന കാലത്ത് തങ്ങൾക്ക് അനുകൂല തീരുമാനവും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നുണ്ട്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി സർക്കാർ […]
മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. 23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. സപ്ലൈകോ ഔട്ട്ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ തീരുമാനിച്ചിട്ടുള്ളത്. മുമ്പും ഓണച്ചന്തകൾ തുടങ്ങിയാൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ തിരക്കുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കാൻ തീരുമാനിച്ചത്. ധനവകുപ്പ് നൽകാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ സപ്ലൈകോയ്ക്ക് […]