പുലിപ്പേടിയിൽ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്. മണ്ണാർക്കാട് കല്ലടിക്കോട് പറക്കല്ലടിയിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/01/palakkad-leopard-death-mannarkkad.jpg?resize=1200%2C642&ssl=1)