പേരാമംഗലം ആനക്കോട് സ്വദേശിയായ ഉഷ (43)യെയും മകള്‍ അനുശ്രീയെയും മകന്‍ അഭിജിതിനെയുമാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പേരാമംഗലം ആനക്കോട് സ്വദേശിയായ ഉഷ (43)യെയും മകള്‍ അനുശ്രീയെയും മകന്‍ അഭിജിതിനെയുമാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഉഷയുടെ ഭര്‍ത്താവ് സംഭവസ്ഥലത്തില്ലായിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്.