പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം. എന്‍.സി.പിക്ക് അവകാശപ്പെട്ട സീറ്റാണ് ഇതെന്നും എന്‍.സി.പിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍.ഡി.എഫ്.
പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പിയില്‍ ചില ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തോമസ് ചാണ്ടി വിഭാഗം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എന്‍.സി.പിയിലെ മറുപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെ കോണ്‍ഗ്രസ് എസ്സും സീറ്റാവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സി.പി.എം സീറ്റ് ഏറ്റെടുത്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഘടകക്ഷികളുടെ സീറ്റ് ഏറ്റെടുക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. പാലായില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്നാണ് വി.എന്‍ വാസവന്‍ തന്നെ പറയുന്നത്.
എന്‍.സി.പിയിലെ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കപ്പെടും. എല്‍.ഡി.എഫിന്റെ മുന്നില്‍ ഈ പ്രശ്നങ്ങള്‍ വരാത്തതിനാല്‍ ഇടപെടുന്നില്ല. നിലവില്‍ എല്‍.ഡി.എഫിന് വിജയ സാധ്യത പാലായില്‍ ഉണ്ടെന്നും വി.എന്‍ വാസവന്‍ പ്രതികരിച്ചു.