പാലായില്‍ കൊട്ടിക്കലാശം ഇന്ന്. ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ നാളെ പരസ്യ പ്രചരണം വേണ്ടെന്ന് മുന്നണികള്‍ തീരുമാനമെടുക്കുകയായിരുന്നു.
മൂന്ന് മുന്നണികളും കടുത്ത പോരാട്ടമാണ് പരസ്യ പ്രചരണത്തില്‍ കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കൊട്ടിക്കലാശലവും ആവേശത്തിലാക്കാനാണ് മുന്നണികളുടെ തീരുമാനം. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക. ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും ബി.ജെ.പിയുടെ കൊട്ടിക്കലാശം ആരംഭിക്കും. തുടര്‍ന്ന് മന്ന് മണിയോടെ യു.ഡി.എഫും എല്‍.ഡി.എഫും കൊട്ടിക്കലാശം ആരംഭിക്കും. ളാലം സ്റ്റാന്‍ഡില്‍ നിന്നും ടൌണ്‍ഹാള്‍ വരെയാണ് ഇവരുടെ കൊട്ടിക്കലാശം. കൊട്ടിക്കലാശം കണക്കിലെടുത്ത് ഉച്ച മുതല്‍ പാല നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നതോടെ രണ്ട് ദിവസം നിശ്ശബ്ദ പ്രചരണം ഉണ്ടാകും.