പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാർഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാർഥികള്‍.
14 സ്ഥാനാർഥികളാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ നല്കിയിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. റിട്ടേണിംഗ് ഓഫീസർ സ്ഥാനാർഥികള്‍ക്ക് ഇന്ന് അഞ്ച് മണിക്ക് ചിഹ്നം അനുവദിക്കും. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാർഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടുകയുമാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഇന്നത്തെ പ്രധാന പ്രചരണ പരിപാടി.
എല്‍.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന്‍ എന്‍.സി.പി ചിഹ്നമായ ടൈംപീസ് അടയാളത്തിലാകും മത്സരിക്കുക. ബൂത്തു കണ്‍വെന്‍ഷനുകള്‍ എല്‍.ഡി.എഫ് ഇന്ന് പൂർത്തിയാക്കും. പാലാ രൂപതയിലെ അടക്കം ബിഷപ്പുമാരെ കണ്ട് മാണി സി. കാപ്പന്‍ പിന്തുണ തേടും. ബൂത്ത് തല കണ്‍വെന്‍ഷനുകളാണ് എന്‍.ഡി.എ സ്ഥാനാർഥിയുടെ പ്രധാന പരിപാടി.