എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍. ഹരിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി. ഇനിയുള്ള ദിവസങ്ങള്‍ കേന്ദ്ര,സംസ്ഥാന നേതാക്കളെ ഇറക്കിയുള്ള പ്രചരണ ചൂടായിരിക്കും. കഴിഞ്ഞ തവണ മത്സരിച്ചവരെ തന്നെയാണ് എല്‍.ഡി.എഫും എന്‍.ഡി.എയും ഇത്തവണയും രംഗത്തിറക്കിയിരുന്നത്.
ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതുകൊണ്ട് പ്രചരണ രംഗത്ത് കുറേ ദൂരം മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്‍. ഓടിപ്പിടിക്കാനുള്ള ശ്രമത്തില്‍ യു.ഡി. എഫിലെ ജോസ് ടോമും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് ഗ്രൌണ്ടിലിറങ്ങാതെ കളി കാണ്ടിരുന്ന എന്‍.ഡി.എക്കും ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥാനാർത്ഥി വന്നു. മത ന്യൂനപക്ഷങ്ങളുടെ പിന്തുണയില്‍ ഇത്തവണ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.