പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കെതിരെ കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര് വി ജോസ്. തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാന്‍ഡില്‍ കുളി സമരം അരങ്ങേറിയത്. കെഎം മാണി സ്മാരകമായി പുതുക്കി നിര്‍മ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്ക്കാന് പോലും ആകാത്ത വിധം വലിയ രീതിഴില്‍ ഇങ്ങോട്ടേക്കു വെള്ളം ഒഴുകുന്നത്. നാളുകള്‍ ആയിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആയിരുന്നു മണ്ഡലം പ്രസിഡന്റിന്റെ സമരം.
Related News
കുട്ടനാട് പാക്കേജിനെ ആയുധമാക്കി മുന്നണികൾ
കുട്ടനാട് പാക്കേജിനെ ചൊല്ലിയുള്ള വാക്പോരാണ് മാവേലിക്കര മണ്ഡലത്തിൽ. പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് യുഡിഎഫ് പറയുമ്പോൾ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതിലൂടെ കര്ഷകര്ക്കൊപ്പമുണ്ടെന്നാണ് എൽ.ഡി.എഫ് വാദം പാളിപ്പോയ കുട്ടനാട് പാക്കേജിനെച്ചാല്ലി ഇരു മുന്നണികളും പലപ്പോഴും കൊമ്പുകോർക്കുന്ന സ്ഥലമാണ് കുട്ടനാട്. തെരഞ്ഞെടുപ്പ് വന്നതോടെ ചർച്ചകൾക്ക് ചൂടു പിടിച്ചു. സംസ്ഥാനത്തിന്റെ നെല്ലറയുടെ വികസനത്തിന് ആക്കം കൂട്ടേണ്ടിയിരുന്ന പാക്കേജ് നടപ്പിലാക്കാതെ പോയതിന്റെ നിരാശയിലാണ് കർഷകർ. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് വേട്ടാക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. എന്നാൽ പ്രളയം […]
ഡിസംബര്‍ 26 ന് സൂര്യനെ ചന്ദ്രന് മറയ്ക്കും
വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന് മറയ്ക്കുമ്ബോള് വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാന്‍ സാധിക്കുന്നത്. ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തര്‍ യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും കാണാന്‍ സാധിക്കും. അടുത്ത […]
ചെന്നിത്തലയുടെ മാര്‍ക്ക് ദാന ആരോപണം: മറുപടിയുമായി കോടിയേരി
തെരഞ്ഞെടുപ്പ് കാലത്ത് വേറെ വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് പി.എസ്.സി തട്ടിപ്പും മാര്‍ക്ക് ദാനവും പോലുള്ള വിഷയങ്ങള്‍ രമേശ് ചെന്നിത്തല ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. അത്തരം പരിശോധനകൾ നടത്തുന്നതിൽ ആർക്കും പരാതിയില്ലെന്നും കോടിയേരി പറഞ്ഞു.