പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 50 ശതമാനം പിന്നിട്ടു. 176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഗവ.പോളി ടെക്നിക്ക് സ്കൂളില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.