India Kerala

പാലാ പിടിക്കാന്‍ സി.പി.എം; യോഗം തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, പ്രചരണ ഏകോപന ചുമതലകളും യോഗം തീരുമാനിക്കും.

പാർട്ടി എം.എൽ.എമാരുടേയും, സംസ്ഥാന സെക്രട്ടറിയേറ്റ് സമിതി അംഗങ്ങളുടേയും ചുമതലകളും തീരുമാനിച്ചേക്കും. പഞ്ചായത്തുകളുടേയും, മുനിസിപ്പാലിറ്റികളുടേയും ചുമതല ഓരോരുത്തര്‍ക്കായി കൈമാറാനാണ് സാധ്യത.