കുപ്പിവെള്ള വില നിയന്ത്രണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. വിഷയത്തിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്ക്കാരെന്നായിരുന്നു നേരത്തെ ഹർജിക്കാർ വാദിച്ചത്. എന്നാൽ കുപ്പിവെള്ളം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സർക്കാർ അപ്പീലിൽ പറയുന്നത്.
Related News
ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതിയിൽ
ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതിയിൽ. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർ lജിയാണ് പരിഗണിക്കുന്നത്. 2020 ഫെബ്രുവരിയിൽ കോടതി പരിഗണിച്ച കേസ് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്.തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീൽ വച്ച കവറിൽ റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായരെ 2020 ഫെബ്രുവരിയില്‍ […]
ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു
തൃശൂർ കാഞ്ഞാണിയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകൾ ബാങ്കിനു മുന്നിൽ സമരം നടത്തി. കാഞ്ഞാണി സ്വദേശി ചെമ്പൻ വിനയൻ്റെ മകൻ വിഷ്ണുവാണ് ജപ്തി നടപടികൾക്ക് മണിക്കൂറുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്തത്. ഈ മാസം രണ്ടിനാണ് വിഷ്ണു മരിച്ചത്. വീട് ജപ്തി ചെയ്യാൻ കാഞ്ഞാണിയിലെ ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജീവനൊടുക്കുകയായിരുന്നു. 12 വർഷം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം 8 […]
വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാൻ ടിസി വേണ്ട; വിദ്യാഭ്യാസ മന്ത്രി
കൊവിഡ് കാലത്ത് ടി സി ഇല്ലാതെ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെൽഫ് ഡിക്ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് അഡ്മിഷൻ എടുക്കാം. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 (2) , (3) അനുശാസിക്കും […]