അംബുട്ടാന്പൊട്ടിയിലും പരിസര പ്രദേശങ്ങളിലും വന്‍ ദുരന്തമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മേഖലയില്‍ 200 ഓളം വീടുകള്‍ തകര്‍ന്നു. പാതാറിലും അംബുട്ടാന്പൊട്ടിയിലും ഭൂമി തന്നെ തരം മാറി പ്രദേശം വാസയോഗ്യമല്ലാതായി മാറി. മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.
Related News
മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗം- മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളിൽ ധാരണയുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റംബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച യാതൊരു വിവരവും പുറത്ത് പറഞ്ഞിട്ടില്ല. യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലാതെയാണ് കാണാന്‍ എത്തിയെതെന്നും പരീക്കര്ക്കെഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് തന്നോട് ആലോചിക്കാതെയാണെന്ന് പരീക്കര്‍ വെളിപ്പെടുത്തിയെന്ന രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കത്ത്. കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കാര്യം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ റഫാല്‍ കരാറില്‍ മോദി […]
‘ചൗക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതല്ലേ..!’ മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ചൌക്കിദാര്‍ ചോര്‍ ഹെ..’ കാവല്ക്കാരന് കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യം തെല്ലൊന്നുമല്ല ബി.ജെ.പിയെ കുരുക്കിലാക്കിയത്. രാഹുലിന്റെ കള്ളന് വിളിയെ പ്രതിരോധിക്കാന്‍ ബി.ജെ.പിയുണ്ടാക്കിയ, ഞാനും കാവല്‍ക്കാരനാണെന്ന ‘മേം ഭീ ചൌക്കീദാര്‍’ പ്രചാരണവും ഇപ്പോള്‍ ബി.ജെ.പിയെ തന്നെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിയാണ്. ഇപ്പോഴിതാ, ‘രാജ്യത്തിന്റെ കാവല്‍ക്കാരനെ’ പരിഹസിച്ച് കോണ്‍ഗ്രസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ചൌക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതാണെന്നും, പാവപ്പെട്ട കര്ഷകന് കാവല്ക്കാരുണ്ടാവില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കാവല്‍ക്കാരൊക്കെ പണമുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ലേ എന്നും ഞങ്ങളുടെ കാവല്ക്കാര് ഞങ്ങള്‍ […]