രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ വി.പി അബ്ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗമായി പി.വി അബ്ദുൾ വഹാബ് മത്സരിക്കുന്നത്. 2004 ലാണ് പി വി അബ്ദുൽ വഹാബ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ, മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ മുനീർ എന്നിവർക്കൊപ്പമാണ് അബ്ദുൽ വഹാബ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.
Related News
വട്ടിയൂര്ക്കാവില് കോണ്ഗ്രസ് ആരെ നിര്ത്തിയാലും ജയിക്കുമെന്ന് മുരളീധരന്
വട്ടിയൂര്ക്കാവില് സ്ഥാനാര്ഥിയായി കോണ്ഗ്രസ് ആരെ നിര്ത്തിയാലും ജയിക്കുമെന്ന് കെ മുരളീധരന്. യു.ഡി.എഫിന് അനുകൂലമായ ട്രെന്ഡാണ് നിലവിലുള്ളത്. അത് താനായിട്ട് നശിപ്പിക്കില്ല.. വട്ടിയൂര്ക്കാവിലെ ജയമാണ് പ്രധാനം. ഇവിടെ ആര് സ്ഥാനാര്ഥിയായാലും അവരെ പിന്തുണക്കുമെന്നും മുരളീധരന് പറഞ്ഞു.
അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി
തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി.വർക്കല സ്വദേശി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശി ശില്പമോൾ എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രണ്ടു ദിവസം മുമ്പാണ് സന്ധ്യയും ശിൽപ മോളും അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവ് ചാടിയത്. സന്ധ്യക്കും ശിൽപ്പക്കുമായി പൊലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഷാഡോ പൊലീസിന്റെ ഒരു ടീം ഇവർക്കായി തിരിച്ചിലും നടത്തി .റെയിൽവേ സ്റ്റേഷനുകൾ, ബസ് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങൾ നൽകുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലേക്ക് […]
മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. എ. പ്രദീപിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു. അതേസമയം സംയുക്ത […]