മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വക്കറ്റ് പി ശങ്കരന്‍ അന്തരിച്ചു.കോഴിക്കോട് ചൂലുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ കടിയങ്ങാട്ടെ വീട്ടുവളപ്പില്‍ നടക്കും.
അര്‍ബുദ രോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചൂലുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പി ശങ്കരന്‍. ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ധിഖ് അടക്കമുള്ള നേതാക്കള്‍ ആശുപത്രിയലെത്തിയിരുന്നു. തുടര്‍ന്ന് ഭൌതിക ശശീരം കാരപ്പറമ്പിലെ വസതിയിലേക്കെത്തിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ കോഴിക്കോട് ഡി. സി.സി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം ടൌണ്‍ഹാളിലാണ് പൊതു ദര്‍ശനം. പിന്നീട് പേരാമ്പ്രയിലേക്ക് കൊണ്ടു പോകും.
നാളെ രാവിലെ പത്തു മണിക്ക് കടിയങ്ങാട്ടെ വീട്ടു വളപ്പിലാണ് സംസ്കാരം. കോണ്‍ഗ്രസിന്‍റെ കോഴിക്കോട് ജില്ലയിലെ എല്ലാ പരിപാടികളും മൂന്ന് ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.പി. ശങ്കരനോടുള്ള ആദര സൂചകമായി നാളെ കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും.