നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന് എം എസ് വിശ്വനാഥന്, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന് എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Related News
സിനിമയുടെ വിനോദ നികുതിയും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഫിലിം ചേംബർ ഓഫ് കൊമേഴ്സ്
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 11നാണ് തിയേറ്ററുകൾ അടച്ചത് ജി.എസ്.ടി.ക്ക് പുറമേ സംസ്ഥാനം ഏർപ്പെടുത്തിയ വിനോദ നികുതി പൂർണമായും ഒഴിവാക്കണമെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കണം. കൊറോണക്കാല പ്രതിസന്ധി മറികടക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുഖ്യമന്ത്രിക്ക് കത്തയച്ചു. 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിങ്ങുകൾ പുനരാരംഭിക്കാൻ അനുവദിക്കണം. നിലവിലെ ലൈസൻസുകളുടെ കാലാവധി അടുത്ത മാർച്ച് വരെ നീട്ടണമെന്നും ഈ സാമ്പത്തിക […]
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്… വാഹനവും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലാകും
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കോഴിക്കോട് സിറ്റി പൊലീസ്. മൊബൈൽ ഫോണുപയോഗിച്ചു കൊണ്ട് അപകടകരമായി വാഹനമോടിക്കുന്നവരുടെ വാഹനത്തോടൊപ്പം മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുക്കാൻ അധികൃതര്‍ ആരംഭിച്ചു. അത്തരം സാഹചര്യം ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ചോദ്യം ചോദിക്കുന്ന കാലം വരും; താനൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. എന്തിനാണ് എല്ലാവരും കണ്ണടയ്ക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണെന്നും ചോദിച്ചു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരും. ദുരന്തത്തില്‍ താനൂര്‍ മുനിസിപ്പാലിറ്റിയും മറുപടി പറയണം. കുട്ടികളാണ് മരിച്ചുവീഴുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയാണിതെന്ന് കോടതി […]