ലോക്ക് ഡൗൺ കാലത്തെ പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ മേക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാവിഷയം. മസില്‍ പെരുപ്പിച്ച് നീല കളറിലുള്ള ടീഷര്‍ട്ടില്‍ അതിമനോഹര പോസിലുള്ള ജയചന്ദ്രന്റെ ഫോട്ടോ കണ്ട നിരവധി പേരാണ് അതിശയത്തോടെ പുതിയ ഗെറ്റപ്പിനെ അഭിനന്ദിക്കുന്നത്. താടി ട്രിം ചെയ്തതിലെ വ്യത്യസ്തതയെ ഹോളിവുഡ് നടന്മാരുമായാണ് പലരും താരതമ്യം ചെയ്യുന്നത്. ഇതിനോടകം വലിയ രീതിയില്‍ തരംഗമായ ചിത്രങ്ങള്‍ ലോക്ക് ഡൗൺ കാലത്ത് പലര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/05/p-jayachandran-makeover-trending-in-social-media.jpg?resize=1200%2C600&ssl=1)