കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്ന് പി.ജെ കുര്യന്. നാഥനില്ലാത്ത അവസ്ഥയെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല. ദേശീയ പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കുന്നു. പ്രസിഡന്റിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നു. നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്നില്ല. പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ടെന്നും പി.ജെ കുര്യന് പറഞ്ഞു.
Related News
മുല്ലപ്പെരിയാര്‍ അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള്‍ ലോകത്തിന് ഭീഷണിയാകുമെന്ന് യു.എന്‍
കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ട്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ്’ ആൻഡ് ഹെൽത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ […]
രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ് കെ.മാണി വിഭാഗം
തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും വിപ്പ് നല്‍കുന്നതിനെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കം രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കാനാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന് കാണിച്ച് വിപ്പ് നല്കാന് പി.ജെ ജോസഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. യഥാർത്ഥ പാർട്ടി ആരെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ നേരത്തെ പാർട്ടി വിപ്പായി തെരഞ്ഞെടുത്ത റോഷി അഗസ്റ്റിൻ തന്നെ വിപ്പ് നല്‍കുമെന്നാണ് […]
മാറ്റമില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. കൂടുതല്‍ നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രവർത്തക സമിതി അംഗങ്ങള്‍ക്കും രാജി സമ്മർദ്ദമേറി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ട് ഒരു മാസമായി. ഈ സാഹചര്യത്തിലാണ് സമ്മർദവുമായി കോൺഗ്രസ് മുഖ്യമന്ത്രിമാരെത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് ഒരുമിച്ചെത്തിയത്. പക്ഷെ ഫലമുണ്ടായില്ല. രാജിയിൽ ഉറച്ചുനിന്ന രാഹുല്‍, ഗാന്ധി […]