പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എന്‍ഡിഎ വിടുന്നു. കോൺഗ്രസ് നേതാക്കളുമായി പി സി തോമസ് സംസാരിച്ചു. എൻഡിഎയിൽ ഒരു പരിഗണനയും ലഭിച്ചില്ലെന്നും ബിജെപി നേതൃത്വം വാക്ക് പാലിച്ചില്ലെന്നും പി സി തോമസ് മീഡിയവണിനോട് പറഞ്ഞു.
നാളെ പാര്‍ട്ടി യോഗം ചേരുന്നുണ്ട്. അതിന് ശേഷമാകും യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുക.
ബിജെപി ഉറപ്പു പറഞ്ഞ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കൂടി ലഭിക്കാതിരുന്നതോടെയാണ് ഈ തീരുമാനം. 2018ല്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചില്ല. ഇതാണ് അതൃപ്തിക്ക് പ്രധാന കാരണം.