കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെവരെ ഉപയോഗിക്കാനുള്ള ഓക്സിജനാണ് എത്തിച്ചത്.ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിരുന്നത്. ഇന്നലെ രാത്രിമുതലാണ് ക്ഷാമം നേരിട്ടത്. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസമായതെന്നാണ് വിശദീകരണം. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ പ്രയാസപ്പെട്ടു.
തുടർന്ന് ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചാലേ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡ് രോഗികള്‍ ഉള്ളതിനാള്‍ ഓക്സിജന്‍ കൂടുതല്‍ അളവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ആവശ്യമായി വരുന്നുണ്ട്.