ശ്രീറാം സഞ്ചരിച്ച കാര് അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്സ്പോര്ട്ട് കമ്മീഷണര് രാജീവ് പുത്തലത്ത്. സാഹചര്യത്തെളിവുകള് ഇത് വ്യക്തമാക്കുന്നതായും സ്ഥലം സന്ദര്ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
Related News
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തും
കല്പ്പറ്റ•വയനാട്ടിലെ എന്.ഡി.എ സ്ഥാനാര്ത്ഥി തുഷാര് വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തീയതി പിന്നീട് അറിയിക്കുമെന്നും തുഷാര് വെള്ളാപ്പള്ളി അറിയിച്ചു. ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര് എ.ആര് അജയകുമാറിന് മുന്പാകെ നാമനിര്ദേശ പത്രിക സമര്പ്പിച്ച ശേഷം കല്പ്പറ്റയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്ഷത്തിലധികം അമേഠി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയില് ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്ന് തുഷാര് ആരോപിച്ചു. മുസ്ലീം ലീഗിന്റെ വോട്ടില് കണ്ണും നട്ടാണ് വരവ്. പത്ത് വര്ഷം യു.ഡി.എഫ് ഭരിച്ച് കുളം […]
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു. വോട്ടുകളുടെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്റെ നിലപാട് നിർണ്ണായകമാവും. ജാതി മത സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം […]
നെടുമ്പാശ്ശേരിയിലേത് വ്യാജ ബോംബ് ഭീഷണി, ഇൻഡിഗോ വിമാനത്തിലെ പരിശോധയിൽ ഒന്നും കണ്ടെത്തിയില്ല
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വച്ചതായി വിമാനത്താവളത്തിൽ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.