തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം. പതിനേഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്.
താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാനം കൂട്ടപൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു 100 മീറ്റർ ദൂരെ ആൾക്കൂട്ടത്തിനിടയിൽ വന്നു പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ഉദയംപേരൂർ സ്വദേശിനി വിമലയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത് 10 പേർ കളമശേരി മെഡിക്കൽ കോളേജിലും 6 പേർ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലും ചികിത്സയിലാണ്.






