India Kerala

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളൽ

കലാരൂപങ്ങള്‍ക്ക് എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളലുമായി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലാഭരണകൂടം. സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യം നിലനിര്‍ത്താന്‍ നമ്മുടെ കൈവശമുള്ള വോട്ടവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്ന് സരസമായി പറയുകയായിരുന്നു ഓട്ടന്‍തുള്ളല്‍.

പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ആഹ്വാനം ചെയ്യുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടന്‍തുള്ളലാണ് അവതരിപ്പിച്ചത്. ബാലുശ്ശേരി മഞ്ഞപ്പാലം സ്വദേശി സുരേഷ്ബാബുവാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുന്നതിന്‍റെ ശക്തമായ പ്രചാരണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.