India Kerala

ഇതരസംസ്ഥനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്, സംഘമായി ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ തുക നല്‍കേണ്ടിവരുന്നതായും ഇവര്‍ പറയുന്നു

ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് തിരികെ നാട്ടിലേക്ക് എത്താനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്. സംഘമായി ചേര്‍ന്ന് ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വലിയ തുക നല്‍കേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. ഹൈദരബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വിവിധ സര്‍വകാലാശാലകളിലായി നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

കാംപസുകള്‍ അടച്ചിട്ടതോടെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്. ബസുകളും മറ്റും ഏര്‍പ്പെടുത്തി കൂട്ടമായി മടങ്ങാന്‍ ശ്രമിക്കുമ്പോഴും വലിയ തുക ഓരോത്തരും നല്‍കേണ്ടി വരുന്നു. അതിനാല്‍ മടക്കയാത്രയ്ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് വേണമെന്നാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ വിവിധ ജോലികള്‍ക്കായി എത്തിയവരും കുടുങ്ങി കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇവരും ഉയര്‍ത്തുന്നത് സമാനമായ ആവശ്യമാണ്