സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനും യാക്കോബായാ സഭയ്ക്കും എതിരെ കോടതി അലക്ഷ്യ ഹരജി. സഭാ കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭയാണ് കോടതി അലക്ഷ്യ ഹരജി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കക്ഷി ചേര്‍ക്കണമെന്നും കേന്ദ്ര സേനയെ കൊണ്ട് വിധി നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീംകോടതിയില്‍ ഓര്‍ത്തോഡോക്‌സ് സഭ.
സുപ്രീംകോടതി വിധിക്ക് എതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ഹരജിയില്‍ ഓര്‍ത്തഡോക്‌സ് സഭ. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.