India Kerala

ഓര്‍ത്തഡോക്സ് സഭ ഇത്തവണ ഇടത് മുന്നണിക്കൊപ്പമുണ്ടാകില്ല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണച്ച ഓര്‍ത്തഡോക്സ് സഭ ഇത്തവണ ഇടത് മുന്നണിക്കൊപ്പം ഉണ്ടാകില്ല. പാലായില്‍ കാര്യമായ വോട്ട് ഇല്ലെങ്കിലും സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം ഇടത് പക്ഷത്തിന് ഓര്‍ത്തഡോക്സ് സഭ വലിയ പിന്തുണ തന്നെ നല്കിയിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കി നല്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പിന്തുണ. പിന്നാലെ വന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ലോക് സഭ തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ പിന്തുണ തേടി ദേവലോകത്ത് എത്തി. എന്നാല്‍ ഇത്തവണ ആ പിന്തുണ ഉണ്ടാകില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കുന്നത്.

പാലായില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കാര്യമായ സ്വാധീനമില്ല. എങ്കിലും ഇടത് മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. വിധി നടപ്പാക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് സഭ കത്ത് നല്കിയിരുന്നു. ഈ കത്തിന് മറുപടി നല്കാതെ ഓര്‍ത്തഡോക്സ് പരമാധ്യക്ഷനെ തന്നെ ചീഫ് സെക്രട്ടറി വിളിച്ച് വരുത്താന്‍ ശ്രമിച്ചതും സഭയെ ചൊടുപ്പിച്ചിട്ടുണ്ട്.