സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.
കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി ബാറുകളില്‍ ടേബിള്‍ സര്‍വീസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍വീസ് ആയിരിക്കും അനുവദിക്കുക. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.